Phone: 7738548429 / 7738004389
പ്രകൃതി ദൈവമാണ്” എന്നരുളുന്ന ഭാരതിയസംസ്‌കാരം വൃക്ഷലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും വെള്ളം കൊടുത്തു സംരക്ഷിക്കുന്നത്, പുണ്യകര്‍മമായി ഉദ്ഘോ ഷിച്ചു. മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കുമപ്പുറം അപാരമായ പ്രകൃതിയിലേക്ക് വേദങ്ങള്‍ വാതില്‍ തുറക്കുന്നു. ശാന്തമായ ഒരു അന്തരീക്ഷവും മനസ്സിന്റെ ഉന്നതമായ മറ്റൊരുത ലവും വേദങ്ങള്‍ ചിത്രീകരിക്കുന്ന. നദികളെ വര്‍ണ്ണിക്കുന്ന ഋഗ്വേദസൂക്തങ്ങള്‍ കാവ്യഭംഗിയിൽ അതുല്യമാണ്. പ്രകൃതിദൃശ്യങ്ങളുടെ കലവറയാണ് ഋഗ്വേദം. മഴ, നദികള്‍, വിള കള്‍, ജീവജാലങ്ങള്‍, പര്‍വതങ്ങള്‍ എന്നിങ്ങനെ പ്രകൃതിയുടെ പ്രതിരൂപങ്ങളാണ് അതിലെ ദേവന്മാര്‍. കൃഷിക്ക് ഋഗ്വേദം വലിയ പ്രാധാന്യമാണ് നല്‍കിയത്. കൃഷിസ്ഥലത്തിന് ഉര്‍വ രയെന്നും ക്ഷേത്രമെന്നുമാണ് പേര്‍. പ്രകൃതി ശക്തികളെ ദേവതകളായി സങ്കല്പിച്ചു പ്രാര്‍ത്ഥിച്ചാല്‍ ജിവിതം സന്തോഷകരമായിരിക്കുമെന്ന് ആചാര്യന്മാര്‍ കരുതി. മഹാകവി ടാഗോര്‍ വൈദികസൂക്തങ്ങളെ “ജീവിതത്തിന്റെ അദ്ഭൂതകരത്വവും ഗഹനതയും ഒരു ജന തയിലൂണ്ടാക്കിയ സാമൂഹിക പ്രത്യാഘാതത്തിന്റെ കാവ്യമയമായ പവിത്രനിബന്ധനം ” എന്ന് വിശേഷിപ്പിച്ചു. വേദങ്ങളുടെ ലക്ഷ്യം ലോകശാന്തിയാണ്. പ്രാചീന മനുഷ്യന്‍ വൃക്ഷങ്ങള്‍ക്കും ആത്മാവുണ്ടെന്ന് വിശ്വസിച്ചു. ഓരോ വൃക്ഷവും വനദേവതയുടെ ഇരിപ്പിടമാണെന്ന് കരുതി വൃക്ഷങ്ങളെ അവര്‍ ആരാധിച്ചു. പ്രസിദ്ധ ചരിത്ര പണ്ഡിതനായ ഡോ. കെ.കെ എന്‍ കുറുപ്പ് ഇങ്ങനെ രേഖപ്പെടുത്തുന്നു. ഏഷ്യയിലും ആഫ്രി ക്കയിലും യൂറോപ്പിലുമെല്ലാം ഇന്നും വൃക്ഷാരാധന കാണാന്‍ കഴിയും. ഇന്ത്യയിലെ വൃക്ഷാ രാധനയ്ക്ക് സിന്ധൂനദിതട സംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട്. ഹാരപ്പയില്‍ നിന്നു കിട്ടിയിട്ടുള്ള ഒരു മുദ്രയിലെ ചിഹ്നം ചുറ്റും അഴികള്‍ നാട്ടിയിട്ടുള്ള മരമാണ്. വൃക്ഷാരാധന വളരെ പൌരാണികമാണ്. ഇതിന് രൂപഭേദം വന്ന് വൃക്ഷച്ചുവട്ടിൽ ദേവതകളെ കുടിയിരുത്തുക, വൃക്ഷങ്ങളും വള്ളികളും നട്ടു വളർത്തി കാവുണ്ടാക്കി അതിനുള്ളിൽ ദേവതകളെ കുടിയിരുത്തുക എന്നീ സമ്പ്രദായങ്ങൾ നിലവിൽ വന്നു .
Memunda Madam Naga Temple
Memunda Madam Naga Temple
Memunda Madam Naga Temple
Copyright © 2022. Memunda Madam Naga Temple. All Rights Reserved.Terms & Conditions Enabled by Kshethrasuvidham Temple Management Solutions.