Phone: 7738548429 / 7738004389

about us

ശ്രീമേമുണ്ട മഠം നാഗക്ഷേത്രോല്പത്തി

“ ദിവൃശക്തിയുള്ള സര്‍പ്പങ്ങളുടെ കഥ പറയുന്ന ശ്രീ മേമുണ്ട മഠം നാഗക്ഷേ്രം പരശുരാമപ്രതിഷ്ഠയാണെന്നാണ്‌ ഐതീഹ്യം. ക്ഷ്രേതത്തിന്റെ പഴക്കം കൃത്യമായി നിര്‍ണ യിക്കുവാന്‍ രേഖകളൊന്നുമില്ല. ഏകദേശം 2500 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മേമുണ്ടമഠം ക്ഷതം സ്ഥാപിച്ചു എന്നാണ്‌ പൊതുവേ കരുതപ്പെടുന്നത്‌. വിലപ്പെട്ട പരിര്രവസ്തുതകളും ഐതി ഹ്ൃങ്ങളും വിളംബരം ചെയ്യുന്ന ശ്രിലോകനാര്‍ക്കാവ്‌ വിഷ്ണുക്ഷേത്രം പരശുരാമ പ്രതിഷ്ഠയാണെന്നും ഇവിടെ ബ്രാഹ്മണ ഗ്രാമമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഭൂമിശാസ്ത്രപരമായി മേമുണ്ടമഠം ക്ഷേത്രവും ലോകനാര്‍ക്കാവ് വിഷ്ണുക്ഷേത്രവും ഒരു നേര്‍വരയിലെന്നപോലെ നേർക്കുനേരെ സ്ഥിതി ചെയ്യുന്നു എന്നും അഭിപ്രായമുണ്ട് .ജാതിമത ഭേദമന്യേ പണ്ടുകാലം മുതൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ മേമുണ്ടമഠം നാഗ ദൈവങ്ങളുടെ തിരുമുമ്പിൽ നാഗദോഷപരിഹാരത്തിനായി എത്താറുണ്ട് . തളിപ്പറമ്പ് നമ്പൂതിരി ഗ്രാമം വക മഠമായിരുന്നു പണ്ട്‌ മേമുണ്ട മഠവും മണിയൂര്‍ മഠവും . അങ്ങിനെയാണ് മേമുണ്ട "മഠം " എന്ന പേരു വന്നത്‌. പില്‍ക്കാലത്ത്‌ നമ്പൂതിരിമാര്‍ മേമുണ്ടമഠം വിട്ട് ഇവിടെ നിന്നും പോയി തുടർന്ന് ഈ ദേവാലയം കടത്തനാട് വലിയ രാജയുടെ അധീനതയിലായി . മേമുണ്ടമഠം നാഗക്ഷേത്രത്തിലെ പ്രധാന സങ്കല്പം നാഗമാണ് . നാഗ രാജാവിനെയും നാഗ ഭഗവതിയെയുമാണ് ശ്രീകോവിലിനകത്തു പ്രതിഷ്ഠിച്ചിട്ടുള്ളത് . ശ്രീകോവിലിനു പുറത്തു ഉപദേവനായി ആദിത്യനെ ശിലയിലാണ് സങ്കല്പിച്ചിട്ടുള്ളത് . പത്മാസനസ്ഥയായ ഭഗവതി കുടികൊള്ളുന്ന തിടപ്പള്ളിയിലാണ് സർപ്പബലി നടത്താറുള്ളത് . ശ്രീകോവിലിനുള്ളിൽ കിണറിനുമേലെ കരിങ്കല്ല് പാകി അതിനു മേലെയാണ് പ്രതിഷ്ഠ . മനുഷ്യർക്ക് സ്വന്തം ഗൃഹത്തിൽ സൗഖ്യമായി വസിക്കാനെന്നപോലെ സർപ്പങ്ങൾക്ക് സൗഖ്യമായി താമസിക്കാൻ വേണ്ടിയാണ് കിണറിനു മുകളിൽ കല്ല് പാകി നാഗദൈവങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളത് .